എം ജി എം മോറല്‍ ഹട്ട്
കൊടുവള്ളി: എം ജി എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച ത്രിദിന മോറല്‍ ഹട്ട് അവധിക്കാല ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സലീന സിദ്ദീഖലി ഉദ്ഘാടനം ചെയ്തു. ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വി മുഹമ്മദ് കോയ, പി ടി അബ്ദുല്‍മജീദ് സുല്ലമി, യൂനുസ് നരിക്കുനി, പി അസയിന്‍ സ്വലാഹി, ശുക്കൂര്‍ കോണിക്കല്‍, എന്‍ പി അബ്ദുറഷീദ്, ഷഹന ലുഖ്മാന്‍, സഫിയ കോണിക്കല്‍, റംസീന പുല്ലോറമ്മല്‍, നില്‍വ ഫാത്തിമ പ്രസംഗിച്ചു. സമാപന സെഷന്‍ ഗ്രാമപഞ്ചായത്ത് അംഗം സോഷ്മ സുര്‍ജിത്ത് ഉദ്ഘാടനം ചെയ്തു. ഒന്‍പത് സെഷനുകളിലായി ഇഖ്ബാല്‍ പുന്നശ്ശേരി, നബീല്‍ പാലത്ത് അന്‍ഷിദ് പാറന്നൂര്‍, മിസ്ബാഹ് ഫാറൂഖി, ഷഹന ലുഖ്മാന്‍, യൂനുസ് നരിക്കുനി, ശുക്കൂര്‍ കോണിക്കല്‍ ക്ലാസെടുത്തു.