എം ജി എം ഹരിത ഭവനം പദ്ധതി
ദോഹ: എം ജി എം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഹരിത ഭവനം പദ്ധതിയുടെ ഏഴാം സീസണ്‍ ആരംഭിച്ചു. ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. കമ്പോസ്റ്റ് ബിന്‍ വിതരണോദ്ഘാടനം അഗ്രി ഖത്തര്‍ എം ഡി ഷഫീഖ് മുഹമ്മദ് ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനിക്ക് നല്‍കി നിര്‍വഹിച്ചു. സീസണ്‍-6 ലെ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്കായുള്ള അവാര്‍ഡ് വിതരണം രചന മൂര്‍ത്തി (ഐ സി ബി എഫ്) നിര്‍വഹിച്ചു. കര്‍ഷകര്‍ക്കാവശ്യമായ വിത്തുകള്‍, ചെടികള്‍, തൈകള്‍, വളങ്ങള്‍ തുടങ്ങി കൃഷി സംബന്ധമായ എല്ലാ ഉല്‍പന്നങ്ങളും വിതരണം ചെയ്തു.
