എം ജി എം ഗൃഹാങ്കണ പ്രതിഷേധം
ആലപ്പുഴ: എസ് പി സി കേഡറ്റുകള്‍ക്ക് ശിരോവസ്ത്രവും ഫുള്‍സ്ലീവും വേണ്ടെന്ന ആഭ്യന്തരവകുപ്പിന്റെ തീരുമാനം മൗലിക അവകാശത്തിനുമേല്‍ കത്തിവെക്കലാണെന്നും മുസ്‌ലിം വിദ്യാര്‍ഥിനികളുടെ മതാചാരം മൗലികാവകാശമാണെന്നും, മതേതരത്വം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ആവശ്യപ്പെട്ട് എം ജി എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഗൃഹാങ്കണ പ്രതിഷേധം ആലപ്പുഴ ജില്ലയിലെ അരൂര്‍, കായംകുളം, ആലപ്പുഴ മണ്ഡലങ്ങളിലെ മുഴുവന്‍ ശാഖകളിലും നടന്നു. പ്രതിഷേധം വിജയകരമാക്കിയ പ്രവര്‍ത്തകരെ എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍, സെക്രട്ടറി ഷരീഫ മദനിയ, ട്രഷറര്‍ റീന നുജൂം എന്നിവര്‍ അഭിനന്ദിച്ചു.
