ജെന്‍ഡര്‍ ന്യൂട്രാലിറ്റി: സ്ത്രീത്വത്തെ അപരവത്കരിക്കുന്നത് ചെറുക്കുക
എടവണ്ണ: സ്ത്രീത്വത്തെ അപരവത്കരിക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ ചെറുക്കണമെന്ന് എം ജി എം മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ അപകടം സ്ത്രീകള്‍ തിരിച്ചറിഞ്ഞ് കുടുംബത്തെ തിരിച്ച് പിടിക്കണമെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. എടവണ്ണ ഇസ്‌ലാഹി സെന്ററില്‍ ചേര്‍ന്ന കൗണ്‍സില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ട്രഷറര്‍ എം പി അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സനിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിഷ ടീച്ചര്‍, താഹിറ ടീച്ചര്‍, റുഖ്‌സാന, നജീബ, ആഷിബ, വി ചിന്ന ടീച്ചര്‍, റസിയ, ശാക്കിറ എന്നിവര്‍ പ്രസംഗിച്ചു.