എം ജി എം കുടുംബ സദസ്സ്
നരിക്കുനി: സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളില്‍ സ്ത്രീകള്‍ തന്നെ പ്രതികളായി വരുന്നത് സ്ത്രീസമൂഹം ഗൗരവത്തോടെ കാണണമെന്ന് എം ജി എം ആരാമ്പ്രം പുള്ളിക്കോത്ത് സംഘടിപ്പിച്ച കുടുംബ സദസ്സ് അഭിപ്രായപ്പെട്ടു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് പി അസയില്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. വെളിച്ചം ഖുര്‍ആന്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആസ്യ കുന്ദമംഗലം ഉപഹാരം ഏറ്റുവാങ്ങി. മുഹ്‌സിന പത്തനാപുരം, ശുക്കൂര്‍ കോണിക്കല്‍, വി ഹംസ, സഫിയ കോണിക്കല്‍, ഫാത്തിമ കുന്ദമംഗലം, പി പി ആമിന, ഷിറിന്‍ പുള്ളിക്കോത്ത്, ഷാഹിന ഷരീഫ് പ്രസംഗിച്ചു.