ലിംഗസമത്വത്തിന്റെ മറവില്‍ പൗരാവകാശങ്ങള്‍ ലംഘിക്കരുത്: എം ജി എം
വണ്ടൂര്‍: ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ഭാഗമായി ലിംഗസമത്വത്തിന്റെ മറവില്‍ ലിബറലിസം കൊണ്ടുവരാനും അരാജകമായ സാമൂഹികാന്തരീക്ഷം ബോധപൂര്‍വം സൃഷ്ടിക്കാനുമുള്ള ആസൂത്രിത നീക്കങ്ങള്‍ ചെറുക്കണമെന്നും അത്തരമൊരു സാഹചര്യത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചൂഷണം ചെയ്യുന്നത് പൗരാവകാശ ലംഘനമാണെന്നും എം ജി എം മലപ്പുറം ഈസ്റ്റ് ജില്ലാ സംഗമം അഭിപ്രായപ്പെട്ടു. ‘നവലോകത്ത് നന്മയുടെ സ്ത്രീത്വം’ പ്രമേയത്തില്‍ ജനുവരി 22-ന് പാലക്കാട്ട് നടക്കുന്ന എം ജി എം കേരള വിമന്‍സ് സമ്മിറ്റിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എം സനിയ്യ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സാജിദ, ഡോ. കെ പി ജുവൈരിയ, സുഹ്‌റ തച്ചണ്ണ, സഹ്‌ല ഹുസൈന്‍, നജ്മ ബീഗം, നജ്മുനീസ വണ്ടൂര്‍, വി ടി ഹംസ, ശാക്കിര്‍ബാബു കുനിയില്‍, അബ്ദുറഷീദ് ഉഗ്രപുരം, സാദത്ത് വണ്ടൂര്‍ പ്രസംഗിച്ചു. സമ്മേളന ഫണ്ട് സക്കീന ആസാദ് ഉദ്ഘാടനം ചെയ്തു.