എം ജി എം പ്രദര്‍ശനം ശ്രദ്ധേയമായി
ദോഹ: അംഗങ്ങളുടെ വിവിധ തരം കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എം ജി എം ഖത്തര്‍ സംഘടിപ്പിച്ച ‘ഫ്‌ളവേഴ്‌സ് & ഫ്‌ളോറ’ എക്‌സ്‌പോ ശ്രദ്ധേയമായി. ഐ സി ബി എഫ് ഡൊമസ്റ്റിക് വര്‍ക്കേര്‍സ് ഇന്‍ചാര്‍ജ് നീലാംബരി സുശാന്ത്, ഐ സി ബി എഫ് ജയില്‍ വിസിറ്റ് പി ആര്‍ & മീഡിയ ഇന്‍ചാര്‍ജ് സറീന അഹദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എം ജി എം മേഖലാ സമിതികള്‍ ഒരുക്കിയ വ്യത്യസ്ത രുചിഭേദങ്ങളുമായുള്ള ഫുഡ് സ്റ്റാളുകളും ഹരിതഭവനം സംഘടിപ്പിച്ച തൈകള്‍, പൂക്കള്‍, വളം, ചെടികള്‍, എം ജി എം പ്രവര്‍ത്തകര്‍ നിര്‍മിച്ച കരകൗശല വസ്തുക്കക്കള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും നടന്നു. മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ വിവരിച്ചുള്ള ദഅ്‌വ സ്റ്റാള്‍ ആകര്‍ഷണീയമായിരുന്നു. കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ എക്‌സ്‌പോ സന്ദര്‍ശിച്ചു. എം ജി എം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.