സ്ത്രീ ശാക്തീകരണം: സാമൂഹിക നേതൃത്വം ഉണരണം- എം ജി എം
കോഴിക്കോട്: സ്ത്രീ ശാക്തീകരണം സാധ്യമാക്കാന്‍ ക്രിയാത്മക പദ്ധതികള്‍ രൂപപ്പെടുത്താന്‍ ഇടത്-വലത് മുന്നണി നേതൃത്വങ്ങള്‍ തയ്യാറാകണമെന്ന് എം ജി എം കോഴിക്കോട് സൗത്ത് ജില്ല ‘ഇന്‍സൈറ്റ്’ വനിത നേതൃസംഗമം ആവശ്യപ്പെട്ടു. പീഡനങ്ങള്‍ക്കു ഇരകളായ സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഫലപ്രദമായ പരിഹാര നടപടികള്‍ ഇല്ലാതെ പോകുന്നത് ഖേദകരമാണ്. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറി ഫൈസല്‍ നന്‍മണ്ട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സൗത്ത് നിയമസഭ മണ്ഡലം സ്ഥാനാര്‍ഥികളായ അഡ്വ. നൂര്‍ബിന റഷീദ്, അഹമ്മദ് ദേവര്‍കോവില്‍, കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, പി ടി അബ്ദുല്‍മജീദ് സുല്ലമി, സഹീര്‍ വെട്ടം, റുഖ്‌സാന വാഴക്കാട്, റഫീഖ് നല്ലളം, സഫൂറ തിരുവണ്ണൂര്‍, ശനൂബ് ഒളവണ്ണ, മുഹമ്മദലി കൊളത്തറ, ഷഹീം പാറന്നൂര്‍, ഹിബ, സജ്‌ന പട്ടേല്‍താഴം, പാത്തൈകുട്ടി ടീച്ചര്‍, ഫാത്തിമ ബേപ്പൂര്‍, സമീറ ഫറോക്ക്, ഷക്കീല ആരാമ്പ്രം, ലൈല കാരപറമ്പ് പ്രസംഗിച്ചു.