30 Monday
June 2025
2025 June 30
1447 Mouharrem 4

എം ജി എം ബീച്ച് ശുചീകരിച്ചു


ആലപ്പുഴ: എം ജി എം വിമന്‍സ് സമ്മിറ്റിന്റെ ഭാഗമായി എം ജി എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ബീച്ച് ശുചീകരിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍, കെ എന്‍ എം മണ്ഡലം പ്രസിഡന്റ് കലാമുദീന്‍, ഗഫൂര്‍ റാവുത്തര്‍, ഷൈനി ഷമീര്‍ നേതൃത്വം നല്‍കി.
കുനിയില്‍: കേരള വിമന്‍സ് സമ്മിറ്റിന്റെ ഭാഗമായി കീഴുപറമ്പ് മണ്ഡലം എം ജി എം കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി പി റംലാ ബീഗം, സെക്രട്ടറി ജസീല അസീസ്, വാര്‍ഡ് മെമ്പര്‍ പി പി തസ്‌ലീന, സാബിറ യൂസുഫ്, കെ റസിയാബി, കെ വി ജസ്‌നി, പി ഖദീജ, കെ അലി അന്‍വാരി, പി എ മുജീബ്, ശാക്കിര്‍ ബാബു കുനിയില്‍ നേതൃത്വം നല്‍കി.

Back to Top