23 Thursday
October 2025
2025 October 23
1447 Joumada I 1

ആത്മീയചൂഷകരെ ചെറുക്കാന്‍ നിയമം വേണം -എം ജി എം


കോഴിക്കോട്: വിശ്വാസികളുടെ ജീവനും സ്വത്തും അഭിമാനവും കവര്‍ന്നെടുക്കുന്ന ആത്മീയ തട്ടിപ്പുകാരുടെ ചൂഷണങ്ങള്‍ക്ക് ഏറെയും വിധേയമാകുന്നത് സ്ത്രീകളാണെന്നതിനാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമം വേണമെന്ന് എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച ‘നരബലിക്കെതിരെ പ്രതിഷേധ സദസ്സ്’ ആവശ്യപ്പെട്ടു. ആഭിചാരം, കൂടോത്രം, മാരണം, ബാധയിറക്കല്‍, ജിന്ന് മന്ത്രവാദ ചികിത്സകള്‍ തുടങ്ങിയ തട്ടിപ്പുകളെല്ലാം മതത്തിന്റെ മറപിടിച്ചാണ് നടക്കുന്നതെന്നിരിക്കെ ഇതിനെതിരെ വിശ്വാസികളെ ബോധവല്‍ക്കരിക്കാന്‍ മതനേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ട്. മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളിലും പൊതു ഇടങ്ങളിലും അവസരം നിഷേധിച്ചിരുന്ന സുന്നീ സംഘടനകള്‍ നയം മാറ്റിത്തുടങ്ങിയത് ആശാവഹമാണെന്നും എം ജി എം അഭിപ്രായപ്പെട്ടു.
പ്രതിഷേധ സംഗമം അഡ്വ. ലൈല അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ.പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി ടി ആയിശ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി വനിതവിംഗ് പ്രതിനിധി പി റുക്‌സാന, നജീബ ടീച്ചര്‍, റുക്‌സാന വാഴക്കാട്, ഡോ. ജുബൈരിയ്യ ടീച്ചര്‍, പാത്തേയ്കുട്ടി ടീച്ചര്‍, സഫൂറ തിരുവണ്ണൂര്‍, ഫാത്തിമ ചാലിക്കര, സജ്‌ന പട്ടേല്‍താഴം പ്രസംഗിച്ചു.

Back to Top