ലഹരിക്കെതിരെ എം ജി എം പ്രതിരോധ മതില്‍
മടവൂര്‍: സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ക്രൂരതകളും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണം വര്‍ധിച്ച ലഹരി ഉപയോഗമാണെന്ന് എം ജി എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച പ്രതിരോധ സദസ്സ് അഭിപ്രായപ്പെട്ടു. ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ചും ലഹരി വ്യാപനത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും എം ജി എം പ്രതിരോധ മതില്‍ തീര്‍ത്തു. മണ്ഡലം പ്രസിഡന്റ് ഷക്കീല ആരാമ്പ്രം, സെകട്ടറി സഫിയ കോണിക്കല്‍, ഫാത്തിമ കുന്ദമംഗലം, കെ ടി റംസീന, സക്കീന മടവൂര്‍, റംസീന പുല്ലോറമ്മല്‍, സീനത്ത് പാറന്നൂര്‍, കെ പി മൈമൂന, ഖദീജ, ഹസീന ചോലക്കര, ഷൈജൂന, സന പാറന്നൂര്‍, കെ നില്‍വ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.