എം ജി എം വാര്‍ഷിക സംഗമം
ഷാര്‍ജ: പ്രവാസി കുടുംബിനികളുടെയും കുട്ടികളുടെയും കൂട്ടായ്മയായ സ്‌നേഹവീട് വാര്‍ഷികസംഗമവും ഷാര്‍ജ എം ജി എം ‘ഖിയാദ’ കാമ്പയിന്‍ സമാപനവും ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. പി വി മോഹന്‍കുമാര്‍, യു എ ഇ ഇസ്‌ലാഹി സെന്റര്‍ ദേശീയ ട്രഷറര്‍ അബ്ദുല്ല മദനി, കെ എം സി സി വനിതാവിങ് ഭാരവാഹികളായ ഫൈറൂസ്, ജസീന ടീച്ചര്‍, ഷാര്‍ജ യു ഐ സി പ്രസിഡന്റ് സി വി അബ്ദുല്‍ഗഫൂര്‍, സെക്രട്ടറി അബ്ദുറഹ്മാന്‍ പൂക്കാട്ട്, സ്‌നേഹവീട് കോ ഓര്‍ഡിനേറ്റര്‍ മുനീബ നജീബ് എന്നിവര്‍ സംസാരിച്ചു. ആഇശ നമ, അര്‍സ അഷ്‌റഫ്, നിബ്രാസ്, റുമാന നവാസ്, ആദില, ഇയാദ് അമീര്‍ എന്നിവര്‍ പ്രോഗ്രാം ആങ്കറിങ് നിര്‍വഹിച്ചു.