23 Thursday
October 2025
2025 October 23
1447 Joumada I 1

ഐഷയെ ഒറ്റപ്പെടുത്തി ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അനുവദിക്കില്ല – എം ജി എം

കോഴിക്കോട്: ലക്ഷദ്വീപ് സംഘപരിവാര്‍ ഭരണകൂട ഭീകരതയെ ചോദ്യംചെയ്ത ആയിഷ സുല്‍ത്താനയെ രാജ്യദ്രോഹ കുറ്റം ചുമത്തി ഒറ്റപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ശബ്ദിക്കുന്ന വനിതാ പോരാളികളെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാന്‍ നോക്കേണ്ട. ദ്വീപ് നിവാസികളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ഐഷാ സുല്‍ത്താനക്കൊപ്പം കേരളത്തിലെ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി സമര രംഗത്തുണ്ടാവുമെന്ന് യോഗം വ്യക്തമാക്കി. പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു. റുക്‌സാന വാഴക്കാട്, റാഫിദ ഖാലിദ്, കെ ജുവൈരിയ, അഫീഫ പൂനൂര്‍, സജ്‌ന പട്ടേല്‍താഴം, ഖദീജ കൊച്ചി, റൈഹാന കൊല്ലം, ഫാത്തിമ ചാലിക്കര, ഷരീഫ ആലപ്പുഴ, സനിയ്യ അന്‍വാരിയ്യ, ബുഷ്‌റ നജാത്തിയ്യ, സൈനബ ഷറഫിയ്യ, പാത്തേയ് കുട്ടി ടീച്ചര്‍, ഹസനത്ത് പരപ്പനങ്ങാടി, മറിയം കടവത്തൂര്‍ പ്രസംഗിച്ചു.

Back to Top