എം ജി എം അടുക്കളത്തോട്ടം കാര്‍ഷിക പഠനക്ലാസ്

കോഴിക്കോട്: എം ജി എം കൃഷി വകുപ്പ് SAVE NAT ന്റെ കീഴില്‍ അടുക്കളത്തോട്ടം ‘ആനന്ദം, ആരോഗ്യം, ആദായം’ വിഷയത്തില്‍ കാര്‍ഷിക പഠനക്ലാസ് സംഘടിപ്പിച്ചു. എം ജി എം സംസ്ഥാന ജന.സെക്രട്ടറി സി ടി ആയിശ ഉദ്ഘാടനം ചെയ്തു. റസിയാബി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഗ്രീന്‍വെജ് സെക്രട്ടറിയും യുവ കര്‍ഷക അവാര്‍ഡ് ജേതാവുമായ സിദ്ദീഖ് തിരുവണ്ണൂര്‍, കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം പുത്തൂര്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ഐ ജി എം സംസ്ഥാന പ്രസിഡന്റ് തഹ്‌ലിയ മുഹമ്മദലി, കൃഷിവകുപ്പ് കണ്‍വീനര്‍ പാത്തേകുട്ടി ടീച്ചര്‍, എം ജി എം സംസ്ഥാന ട്രഷറര്‍ റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.
