എം ജി എം ആദരം സദസ്സ്
കരുനാഗപ്പള്ളി: വനിതാ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ജില്ല എം ജി എം കമ്മിറ്റി ആദരം സദസ്സ് സംഘടിപ്പിച്ചു. മുന്‍കാല സംഘടനാ പ്രവര്‍ത്തകരായ ഫിര്‍ദൗസ മന്‍സൂര്‍, ആരിഫ ഷൗക്കത്ത്, ഷാഹിദ ചന്ദനത്തോപ്പ് എന്നിവരെയും കരുനാഗപ്പള്ളി പാലിയേറ്റിവ് കെയര്‍ നഴ്‌സ് ശ്രീജയെയും ആദരിച്ചു. കുലശേഖരപുരം പഞ്ചായത്ത് മെമ്പര്‍ ഉസൈബ റഷീദ് ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് രഹ്‌ന ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. റഹിയാനത്ത് ഷംസ്, കെ കുഞ്ഞുമോന്‍, സി വൈ സാദിഖ്, എസ് ഇര്‍ഷാദ് സ്വലാഹി, അബ്ദുസ്സലാം മദനി, ബീന അബ്ബാസ് പ്രസംഗിച്ചു.