പുരോഗമന നാട്യക്കാര്‍ സ്ത്രീ മാന്യതയെ വസ്ത്രാക്ഷേപം ചെയ്യുന്നു – എം ജി എം
കോഴിക്കോട്: ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന സുരക്ഷയെ ലിബറലിസത്തിന്റെ മറവില്‍ ഇകഴ്ത്തുന്ന പുരോഗമന നാട്യക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് എം ജി എം കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച വനിതാ സെമിനാര്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് തട്ടം അഴിക്കാന്‍ ധൈര്യം പകര്‍ന്നത് തങ്ങളാണെന്ന് വീര്യസം പറയുന്നവര്‍ സ്ത്രീകളുടെ മാന്യതയെയും വ്യക്തിത്വത്തെയുമാണ് പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുന്നതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഫൂറ തിരുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണന്‍, അഡ്വ. ഫാത്തിമ തഹ്‌ലിയ, മദ്യ നിരോധന സമിതി മഹിള വേദി സംസ്ഥാന സെക്രട്ടറി പത്മിനി ഇയ്യാച്ചേരി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജന. സെക്രട്ടറി റജീന നല്ലളം, ഫാത്തിമ ജസിത്ത്, മിസ്ബാഹ് ഫാറൂഖി, സല്‍മാന്‍ ഫാറൂഖി, ഷമീന ഇയ്യക്കാട്, സമീറ തിരുത്തിയാട് പ്രസംഗിച്ചു.