23 Thursday
October 2025
2025 October 23
1447 Joumada I 1

ഫലസ്തീനെ പിന്തുണച്ചതിന് പിരിച്ചുവിട്ടു; മെറ്റക്കെതിരെ കേസ് കൊടുത്ത് ജീവനക്കാരന്‍


ഫലസ്തീന്‍ അനുകൂല ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ മറച്ചുകളയുന്ന സാങ്കേതിക പ്രശ്‌നം ശരിയാക്കാന്‍ ശ്രമിച്ചതിന് പിരിച്ചുവിട്ടതിനെതിരെ നിയമ നടപടിയുമായി മുന്‍ മെറ്റ ജീവനക്കാരന്‍. ഫലസ്തീന്‍-അമേരിക്കന്‍ വംശജനായ ഫെറാസ് ഹമദിനെയാണ് കമ്പനി പിരിച്ചുവിട്ടത്. 2021 മുതല്‍ മെറ്റയില്‍ മെഷീന്‍ ലേണിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കമ്പനി ഫലസ്തീനികള്‍ക്കെതിരെ പക്ഷപാതപരമായി പെരുമാറിയതായി കാലിഫോര്‍ണിയ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗസ്സയിലെ ബന്ധുക്കളുടെ മരണം പരാമര്‍ശിച്ച് ജീവനക്കാര്‍ പരസ്പരമുള്ള ആശയവിനിമയങ്ങള്‍ വരെ കമ്പനി മായ്ച്ചുകളഞ്ഞതായും ഫലസ്തീന്‍ പതാകയുടെ ഇമോജികള്‍ ഉപയോഗിച്ചതിന് അന്വേഷണം നടത്തിയതായും അദ്ദേഹം പരാതിയില്‍ പറയുന്നു. മെറ്റക്കു കീഴിലെ സമൂഹമാധ്യമങ്ങളില്‍ കടുത്ത ഫലസ്തീന്‍ വിരുദ്ധതയുള്ളതായി മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിക്കുന്നത് ശരിവെച്ചാണ് പുതിയ കേസ്.

Back to Top