സന്ദേശ കിറ്റുകള്‍ കൈമാറി

തിരൂര്‍: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ തെക്കന്‍ കുറ്റൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സമ്മേളന സന്ദേശ കിറ്റുകള്‍ കൈമാറി. ജില്ലാ ട്രഷറര്‍ പാറപ്പുറത്ത് മുഹമദ് കുട്ടി ഹാജി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന് സന്ദേശ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹുസൈന്‍ കുറ്റൂര്‍, പി യാസിര്‍, ജലീല്‍ വൈരങ്കോട്, ജനപ്രതിനിധികളായ പ്രീത പുളിക്കല്‍, പി പുഷ്പ, ഉഷ കാവീട്ടില്‍, ടി വി റംഷീദ ടീച്ചര്‍, ടി ഇസ്മായില്‍, ഫൗസിയ നാസര്‍, വി തങ്കമണി, കെ പി നാസര്‍, കെ പി സലീന പങ്കെടുത്തു.
