2 Wednesday
July 2025
2025 July 2
1447 Mouharrem 6

മീമ്പറ്റ അബ്ദുര്‍റഹ്മാന്‍

എം അഹ്്മദ് കുട്ടി മദനി എടവണ്ണ


എടവണ്ണ: മുണ്ടേങ്ങര പ്രദേശത്തെ ഇസ്‌ലാഹി കാരണവര്‍ മീമ്പറ്റ അബ്ദുര്‍റഹ്മാന്‍ എന്ന ചെറിയോന്‍ കാക്ക (71) മെയ് 22ന് നിര്യാതനായി. പഴയകാല ഇസ്‌ലാഹീ പണ്ഡിതന്മാരുമായി അടുപ്പം സ്ഥാപിച്ച് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മതപരമായ കാര്യങ്ങള്‍ മനസ്സിലാക്കി ആദര്‍ശം നെഞ്ചേറ്റിയ ഒരു സാധാരണക്കാരനായിരുന്നു അദ്ദേഹം. ചായക്കടകളിലും പീടികക്കോലായികളിലും ആശയ സംവാദങ്ങള്‍ സജീവമായിരുന്ന പഴയ കാലത്ത് മര മില്ല് തൊഴിലാളിയായി താന്‍ എത്തിപ്പെടുന്ന സ്ഥലങ്ങളിലെല്ലാം ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്കും ബിദ്അത്തുകള്‍ക്കുമെതിരില്‍ ആശയ ബോധനം നടത്തിയിരുന്നു. ഇസ്‌ലാമിക പ്രമാണങ്ങള്‍ വെച്ച് മറ്റുള്ളവരോട് വാദിക്കുകയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വാക്‌യുദ്ധം നടത്തുകയും അറിവില്ലാത്തവര്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പാരായണവും തഫ്‌സീര്‍ വായനയും ദിനചര്യയാക്കിയിരുന്ന അദ്ദേഹം അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം ഒന്നിലധികം തവണ വായിച്ചു തീര്‍ത്തിട്ടുണ്ട്. പ്രസ്ഥാനം സംഘടനാപരമായ പരീക്ഷണഘട്ടങ്ങള്‍ തരണം ചെയ്തപ്പോഴെല്ലാം മര്‍കസുദ്ദഅ്‌വയുടെ പ്രവര്‍ത്തകരോടൊപ്പം ഉറച്ചുനിന്നു. എടവണ്ണയുടെയും മുണ്ടേങ്ങരയുടെയും കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രവും ഓരോ തറവാട് കഥകളും നാട്ടില്‍ നടന്ന വലിയ അപകടങ്ങളും ജനങ്ങള്‍ക്ക് ഉണ്ടായ വ്യാധിയും കഷ്ടപ്പാടുകളും ഓരോ മനുഷ്യരുടെ ജീവിത വിജയവും അദ്ദേഹം ഓര്‍ത്തെടുത്ത് പറയുമായിരുന്നു. മൂത്ത മകള്‍ റസിയ മമ്പാട് എം ജി എം മലപ്പുറം ജില്ലാ ജോ.സെക്രട്ടറിയാണ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top