മെഡിക്കല്‍കിറ്റ് കൈമാറി
വേങ്ങേരി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ 9-ാം വാര്‍ഡിലേക്ക് ഐ എസ് എം വളണ്ടിയര്‍ വിഭാഗമായ യൂണിറ്റി സര്‍വ്വീസ് മൂവ്‌മെന്റ് വേങ്ങേരി ചാപ്റ്റര്‍ മെഡിക്കല്‍ കിറ്റ് കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ പി പി നിഖില്‍ ഏറ്റുവാങ്ങി. സെക്രട്ടറി നബീല്‍ നാസര്‍, എന്‍ ഷാഹിദ്, അമീന്‍, ജാനിഷ് മുഹമ്മദ് പങ്കെടുത്തു.