മെഡിക്കല്‍ കിറ്റ് വിതരണം
കുനിയില്‍: ഐ എസ് എം അന്‍വാര്‍ നഗര്‍ ശാഖ കമ്മിറ്റി കീഴുപറമ്പ ഗ്രാമപഞ്ചായത്തിലെ 9,10,11,12 വാര്‍ഡുകളിലെ ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, വൈ.പ്രസിഡന്റ് പി പി എ റഹ്്മാന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ വി റഫീഖ് ബാബു, പി പി തസ്‌ലീന ശബീര്‍ എന്നിവര്‍ മെഡിക്കല്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. കോവിഡ് ബാധിച്ച വീടുകളില്‍ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വൈറ്റ് ഗാര്‍ഡ് ടീമിനുള്ള കോവിഡ് പ്രതിരോധ കിറ്റ് കോര്‍ഡിനേറ്റര്‍ കെ എം ശിഹാബുദ്ദീന്‍ ഏറ്റുവാങ്ങി. എം കെ. ശമീല്‍, പി പി അബ്ദുല്‍അസീസ്, കെ പി അമീറുദ്ദീന്‍, പി പി ജുനൈസ്, എം പി അബ്ദുറഊഫ് പങ്കെടുത്തു.