8 Friday
August 2025
2025 August 8
1447 Safar 13

കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

ദോഹ: അഞ്ച് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ക്ലബ്ബ് (ക്വിസ്‌ക്) നസീം അല്‍ റബീഅ് ഹോസ്പിറ്റലുമായി സഹകരിച്ച് നേത്ര-ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡണ്ട് ഷമീര്‍ വലിയവീട്ടില്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കര, വൈസ് പ്രസിഡണ്ടുമാരായ ഡോ. അബ്ദുല്‍ അസീസ്, അബ്ദുല്ലത്തീഫ് നല്ലളം, നസീം അല്‍ റബീഅ് സീനിയര്‍ കണ്‍സള്‍ട്ടന്റ് പി അശ്‌റഫ്, റഹീല അസീസ്, ഐനു നുഹ, ഡോ നൂറുല്‍ ഇസ്സ പ്രസംഗിച്ചു. എം ജി എം പ്രസിഡന്റ് ജാസ്മിന്‍ നസീര്‍, ജന. സെക്രട്ടറി ജാസ്മിന്‍ നൗഷാദ്, സനിയ ടീച്ചര്‍, സൈനബ ടീച്ചര്‍, അഫ്‌നിദ പുളിക്കല്‍, ഷര്‍മിന്‍ ശാഹുല്‍ നേതൃത്വം നല്‍കി.

Back to Top