ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ ആരംഭിച്ചു
തിരുന്നാവായ: ഐ എസ് എം തെക്കന്‍ കുറ്റൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ സമര്‍പ്പണം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും എ കെ ഗ്രൂപ്പ് ചെയര്‍മാന്‍ പാറപ്പുറത്ത് മൊയ്തീന്‍കുട്ടി ഹാജിയും നിര്‍വ്വഹിച്ചു. കുറ്റൂര്‍ ഐ ഇ സി കെട്ടിടത്തിലാണ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്. രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും സേവനം സെന്ററില്‍ ലഭ്യമാക്കും. യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് പി മുഹമ്മദ്കുട്ടി ഹാജി, കരീം എന്‍ജിനീയര്‍, ടി ആബിദ് മദനി, ജലീല്‍ വൈരങ്കോട്, ഹുസൈന്‍ കുറ്റൂര്‍, പി സക്കരിയ്യ എന്നിവര്‍ പങ്കെടുത്തു.