5 Friday
December 2025
2025 December 5
1447 Joumada II 14

മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കരുത് – മാധ്യമ ശില്പശാല


മലപ്പുറം: സാമൂഹ്യ പ്രബുദ്ധതയുടെ ചാലകശക്തിയായി വര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മീഡിയ വിംഗ് സംഘടിപ്പിച്ച മധ്യമേഖലാ മാധ്യമ ശില്പശാല അഭിപ്രായപ്പെട്ടു.
ഒളിപ്പിക്കപ്പെട്ട വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരികയെന്നത് മാധ്യമ ധര്‍മമാണെന്നിരിക്കെ സത്യം വിളിച്ചു പറയുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്നത് കടുത്ത അപരാധമാണ്. പ്രബുദ്ധ കേരളത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ ബാധ്യത നിര്‍വഹിക്കണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മലപ്പുറത്ത് സംഘടിപ്പിച്ച ശില്പശാല ജില്ല ഇന്‍ഫൊര്‍മേഷന്‍ ഓഫിസര്‍ മുഹമ്മദ് ഉഗ്രപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമ്മേളന സംഘാടകസമിതി മീഡിയ കണ്‍വീനര്‍ എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മീഡിയ വണ്‍ സീനിയര്‍ മാനേജര്‍ പി ബി എം ഫര്‍മീസ്, സി പി അബ്ദുസ്സമദ്, ഷമീര്‍ രാമപുരം, ഡോ. എന്‍ ലബീദ്, ടി റിയാസ് മോന്‍, കെ അബ്ദുല്‍ അസീസ്, ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുറസാക്ക് തെക്കെയില്‍, ഹംസ മാസ്റ്റര്‍ എടത്തനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു

Back to Top