23 Monday
December 2024
2024 December 23
1446 Joumada II 21

മീ ടൂ ആരോപണം വ്യാജം: താരീഖ് റമദാന് 1.38 കോടി നല്‍കണമെന്ന് സ്വിസ് കോടതി


മീ ടൂ ആരോപണത്തെ തുടര്‍ന്ന് ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസറുമായ താരീഖ് റമദാനെ നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വിസ് കോടതി വെറുതെവിട്ടു. അദ്ദേഹം നേരിട്ട അപകീര്‍ത്തിക്ക് ജനീവ ഭരണകൂടം 1,38,13,989 രൂപ (15,1000 സ്വിസ് ഫ്രാങ്ക്) നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 57കാരിയായ സ്വിസ് പൗരയാണ് താരീഖിനെതിരെ പരാതി നല്‍കിയത്. വിധി പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഇവര്‍ കോടതിമുറിയില്‍നിന്ന് ഇറങ്ങിപ്പോയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ ബന്നയുടെ ചെറുമകനായ താരീഖ് റമദാന്‍, 2017 നവംബര്‍ വരെ ഓക്‌സ്ഫഡ് സര്‍വകലാശാല ഇസ്‌ലാമിക് സ്റ്റഡീസില്‍ പ്രഫസറായിരുന്നു. ഖത്തറിലെയും മൊറോക്കോയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Back to Top