മദ്രാസ് ഐഐടിയില്‍ എംബിഎ
ആദില്‍ എം
ഐ ഐ ടി മദ്രാസ് എം ബി എ പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജോലി ചെയ്യുന്നവര്‍ക്കായി കോംപറ്റീറ്റിവ് ഇന്റലിജന്‍സ്, അനലിറ്റിക്‌സ് ഫോര്‍ ബിസിനസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രോഗ്രാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://doms.iitm.ac.in/emba/ സന്ദര്‍ശിക്കുക. അവസാന തീയതി ഒക്ടോബര്‍ 19.
ഐ ഐ ഐ സിയില്‍ തൊഴില്‍ പരിശീലനം
കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ (IIIC) ടെക്‌നിഷ്യന്‍തല തൊഴില്‍ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്/ പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്കും ഐ ടി ഐ സിവില്‍ സര്‍വേയര്‍/ ഡിപ്ലോമ സിവില്‍/ ബി.ടെക് സിവില്‍ കോഴ്‌സ് ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്ന ഹ്രസ്വകാല കോഴ്‌സുകളാണ് ഉള്ളത്.
ഓണ്‍ലൈനായി www.iiic.ac.in വഴി സപ്തംബര്‍ 25ന് മുന്‍പേ അപേക്ഷ സമര്‍പ്പിക്കണം. സ്ഥാപനത്തില്‍ നേരിട്ട് ഹാജരായും അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്: 8078980000.