മയ്യേരി ഹൈദ്രോസ് സുല്ലമി
എം ടി മനാഫ് മാസ്റ്റര്‍

വളവന്നൂര്‍: വരമ്പനാല പ്രദേശത്തെ ഇസ്‌ലാഹി കാരണവര്‍ മയ്യേരി ഹൈദ്രോസ് സുല്ലമി നിര്യാതനായി. ദീര്‍ഘകാലം തിരൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, കല്‍പകഞ്ചേരി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. മതരംഗത്തും പൊതുരംഗത്തും വിദ്യാഭ്യാസ മേഖലയിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായ നാലു പതിറ്റാണ്ടു കാലം ആ സാന്നിധ്യമുണ്ടായിരുന്നു. തിരൂര്‍ ഉപജില്ലാ കെ എ ടി എഫ് സെക്രട്ടറിയായിരുന്നു. വളവന്നൂര്‍ അന്‍സാറുല്ല സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ജില്ലാ സാരഥി എന്ന നിലയിലും സേവനം ചെയ്തു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
