2 Sunday
August 2026
2026 August 2
1448 Safar 17

മാട്ടൂലിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

തളിപ്പറമ്പ്: സി ഐ ഇ ആര്‍, എം എസ് എം മണ്ഡലം സര്‍ഗോത്സവത്തില്‍ മാട്ടൂല്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാഹിയ ഓവറോള്‍ ചാമ്പ്യന്മാരായി. ഏഴോം സലഫി ദഅ്‌വ മദ്‌റസ രണ്ടാം സ്ഥാനവും മടക്കര എം എസ് എം യൂനിറ്റ് മൂന്നാം സ്ഥാനവും നേടി. വി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ വൈസ് പ്രസിഡന്റ് വി വി മഹ്മൂദ്, ജോ. സെക്രട്ടറി സാദിഖ് മാട്ടൂല്‍, എം ജി എം മണ്ഡലം പ്രസിഡന്റ് കെ കെ സുബൈദ, ഇമാദ് മാട്ടൂല്‍, റാഫി തളിപ്പറമ്പ എന്നിവര്‍ സമ്മാന വിതരണം നടത്തി. പി. ടി. പി മുസ്തഫ, കെ വി മുഹമ്മദ് അശ്‌റഫ്, ഷാന ഏഴോം, റബീഹ് മാട്ടൂല്‍, റാഹിദ് മാട്ടൂല്‍, ഇ കെ പി ഇബ്‌റാഹീം പ്രസംഗിച്ചു.

Back to Top