8 Friday
August 2025
2025 August 8
1447 Safar 13

മതേതര-ന്യൂനപക്ഷ കൂട്ടായ്മകള്‍ ഐക്യപ്പെടണം

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്വേഷം പ്രചരിപ്പിച്ച് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനുള്ള ഭരണാധികാരികളുടെ നീക്കം അത്യന്തം അപകടകരമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാക്കുന്ന നീക്കങ്ങള്‍ക്കെതിരെ മതേതര ന്യൂനപക്ഷ കൂട്ടായ്മ ഐക്യപ്പെടണം. ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാസര്‍ സലഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാഫി ആറ്റിങ്ങല്‍, സാജിദ് കെ കെ, അബ്ദുല്‍ഖാദര്‍ സിറ്റി, ഷാജഹാന്‍ ഫാറൂഖി, അബ്ദുല്‍ഖാദര്‍ ബാലരാമപുരം പ്രസംഗിച്ചു.

Back to Top