ഫാസിസത്തിനെതിരെ മതേതര ഐക്യം വൈകരുത് – ഐ എസ് എം

ചേളാരി: ഭയപ്പെടുത്തിയും തുറുങ്കിലടച്ചും ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ ഐക്യപ്പെടാന്‍ ഇന്ത്യയിലെ മതേതരകക്ഷികള്‍ ഇനിയും വൈകരുതെന്ന് ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ തസ്‌കിയത് സ മ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെ കൈപിടിയിലൊതുക്കി ജനാധിപത്യ മതേതര സംവിധാനങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കും. ഭരണകൂടത്തിന്റെ തെറ്റുകള്‍ ജനാധിപത്യമാര്‍ഗങ്ങളിലൂടെ തിരുത്തിക്കാനുള്ള ഉത്തരവാദിത്തം മതേതര പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്. താത്കാലിക ലാഭത്തിന് വേണ്ടി ഫാസിസത്തോട് രാജിയാകാതെ പ്രതിപക്ഷം കര്‍ത്തവ്യ ബോധം കാണിക്കണമെന്നും തസ്‌കിയത്ത് സംഗമം ആവശ്യപ്പെട്ടു.
സംഗമം കെ എന്‍ എം. മര്‍കസുദ്ദഅവ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, എം ടി മനാഫ്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഇര്‍ഷാദ് സ്വലാഹി കൊല്ലം, അബ്ദുല്‍ജലീല്‍ മദനി വയനാട്, മുഹ്‌സിന പത്തനാപുരം, ഇ ഒ അബ്ദുന്നാസര്‍, നൗഫല്‍ ഹാദി ആലുവ, അബ്ദുല്‍കരീം എന്‍ജിനീയര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖയ്യൂം കുറ്റിപ്പുറം, ഹാരിസ് ടി കെ എന്‍, നിയാസ് രണ്ടത്താണി എന്നിവര്‍ നേതൃത്വം നല്കി.
