മതവിശ്വാസികളെ പരിഹസിക്കുന്നത് അപലപനീയം
കണ്ണൂര്‍: പുരോഗമനവും ആവിഷ്‌കാര സ്വാതന്ത്ര്യവും പറഞ്ഞ് മതത്തെയും മതമൂല്യങ്ങളെയും അപഹസിക്കുന്ന മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നും മതമൂല്യങ്ങളെ നശിപ്പിക്കാനാവില്ലെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, റാഫി പേരാമ്പ്ര, ടി മുഹമ്മദ് നജീബ്, അഷ്‌റഫ് ഹാജി ഇരിക്കൂര്‍, റമീസ് പാറാല്‍, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, ടി കെ സി അഹ്മദ് കല്ലിക്കണ്ടി, വി വി മഹ്മൂദ് മാട്ടൂല്‍, ജൗഹര്‍ ചാലിക്കര, അതാവുല്ല ഇരിക്കൂര്‍, എന്‍ കെ ഉമ്മര്‍ കടവത്തൂര്‍, ടി പി നാസര്‍, ഹാരിസ് പുന്നക്ക ല്‍, കെ വി മുഹമ്മദ് അഷ്‌റഫ്, സഹദ് ഇരിക്കൂര്‍ പ്രസംഗിച്ചു.