11 Sunday
January 2026
2026 January 11
1447 Rajab 22

മതമുപേക്ഷിക്കുന്നവര്‍ക്കും ഇസ്‌ലാം സ്വാതന്ത്ര്യം നല്‍കുന്നുണ്ട് -ജമാലുദ്ദീന്‍ ഫാറൂഖി


സുല്‍ത്താന്‍ ബത്തേരി: മതം സ്വീകരിക്കാനും കൈയൊഴിയാനുമുള്ള വ്യക്തിസ്വാതന്ത്ര്യം ഖുര്‍ആന്‍ നല്‍കുന്നുണ്ടെന്നിരിക്കെ ബോധപൂര്‍വം അതു മറച്ചുവെച്ചുകൊണ്ട് മതത്തെ തെറ്റിദ്ധരിപ്പിക്കാനാണ് നാസ്തികര്‍ ശ്രമിക്കുന്നതെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. മതവിശ്വാസം ഒരാളിലും അടിച്ചേല്‍പിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാത്രമേ ഇസ്‌ലാംവിരുദ്ധ മതനിരാസ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ബിറ്റ് വയനാട് സംഘടിപ്പിച്ച ഇന്റലക്ടോ-22 തിങ്കിംഗ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ അബ്ദുസ്സലീം മേപ്പാടി അധ്യക്ഷത വഹിച്ചു. ഡോ. അഷ്‌റഫ് കല്‍പ്പറ്റ, അബൂബക്കര്‍ പിണങ്ങോട്, അമീര്‍ അന്‍സാരി പ്രസംഗിച്ചു. ബെഞ്ചമിന്‍ ഫ്രാന്‍സിസ്‌കോ അവാര്‍ഡ് ജേതാവും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അമീനെയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ഫായിസ് അബ്ദുല്ലയെയും ആദരിച്ചു.

Back to Top