മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ പ്രകോപനം തുടരുന്നു
മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധഗേഹമായ മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചുകടന്ന് ഇസ്രായേല്‍ പ്രകോപനം തുടരുന്നു. 163 ഇസ്രായേലി കുടിയേറ്റക്കാര്‍ മസ്ജിദില്‍ അതിക്രമിച്ചുകടന്ന് ജൂത പ്രാര്‍ഥന നടത്തി. സൈനികരുടെ പിന്തുണയിലായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായിരുന്നു. തല്‍സ്ഥിതി നിലനിര്‍ത്താനുള്ള അന്താരാഷ്ട്ര ധാരണ അനുസരിച്ച് മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‌ലിംകള്‍ക്ക് മാത്രമാണ് പ്രാര്‍ഥനക്ക് അനുമതിയുള്ളത്. നിലവില്‍ ഫലസ്തീനി യുവാക്കളെ ഇസ്രായേല്‍ സൈന്യം മസ്ജിദിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ മിന്നലാക്രമണം നടത്തുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ഹമാസ് വിശദീകരിച്ചത് മസ്ജിദുല്‍ അഖ്‌സയിലെ അതിക്രമമാണ്.