27 Wednesday
March 2024
2024 March 27
1445 Ramadân 17

പള്ളികള്‍ അഭയകേന്ദ്രങ്ങളാവണം

അബ്ദുല്‍കരീം

നമ്മുടെ പള്ളികള്‍ ആരാധനലായങ്ങള്‍ എന്നതിലുപരി ഒരു സാംസ്‌കാരിക കേന്ദ്രങ്ങളാക്കാന്‍ നമുക്ക് സാധിക്കാറുണ്ടോ? ചിലയിടങ്ങളിലെങ്കിലും നമസ്‌കാരത്തിനും മറ്റു ആരാധനകള്‍ക്കുമല്ലാതെ പള്ളി നാട്ടിലെ ഒരു കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്ന രീതിയില്ല. അന്യമതസ്ഥര്‍ക്ക് പള്ളികളെ സമീപിക്കാനോ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനോ നമുക്ക് സാധിക്കാറുണ്ടോ? എന്നാല്‍ പ്രവാചകന്റെ കാലത്തെ പള്ളി എല്ലാവര്‍ക്കും അഭയകേന്ദ്രമായിരുന്നു. എത്യോപ്യയില്‍ നിന്ന് മദീനയിലേക്ക് ഒരു സംഘം എത്തിയപ്പോള്‍ പള്ളികളില്‍ സ്വീകരണവും പ്രത്യേക സദ്യയും പ്രവാചകന്‍ ഒരുക്കുകയും ‘ഇവരെ ആദരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണെ’ന്ന് സൂചിപ്പിക്കുകയുമുണ്ടായി.
കഴിഞ്ഞ പ്രളയകാലത്ത് ദുരിതങ്ങള്‍ ഉണ്ടായപ്പോള്‍ നമ്മുടെ പള്ളികള്‍ സത്രങ്ങളായി മാറിയത് നമ്മള്‍ കണ്ടതാണ്. ജാതി-മതഭേദമെന്യേ പുരുഷന്മാരും സ്ത്രീകളും ആ പള്ളിയെ സാന്ത്വനകേന്ദ്രങ്ങളായി ഉപയോഗിച്ചു. ഇത്തരം ദുരിതഘട്ടങ്ങളില്‍ നമ്മുടെ പള്ളികള്‍ ആശ്വാസകേന്ദ്രങ്ങളായി മാറണം. ഇത് ഇനിയും നിലനിര്‍ത്തേണ്ടതുണ്ട്. നമ്മുടെ മൈത്രിയും സഹകരണവും സ്‌നേഹഭാവങ്ങളും ഒരു ദുരിതം വരുമ്പോള്‍ ശക്തമാവുകയും അല്ലാത്ത സമയങ്ങളില്‍ അലിഞ്ഞ് ഇല്ലാതാവുകയും ചെയ്യുന്ന ദയനീയാവസ്ഥ ഉണ്ടാവാതെ, വിശ്വാസത്തിന്റെ ഭാഗമായാണ് അതിനെ നമ്മള്‍ ഉള്‍ക്കൊള്ളേണ്ടത്. മതമൈത്രിയും സ്‌നേഹവും നിലനിര്‍ത്താനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും നമ്മള്‍ പങ്കാളികളാവണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x