28 Wednesday
January 2026
2026 January 28
1447 Chabân 9

തുടര്‍ച്ചയായ കൗണ്‍സലിങുകള്‍ വേണം

അസ്മ ഷെറിന്‍ പട്ടാമ്പി

രണ്ടു ശരീരങ്ങളുടെ ചേരലിനു പുറമേ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ പങ്കുചേേരണ്ടതും പരസ്പര വിശ്വാസത്തോടെ ഇടപഴകുകയും വേണ്ട ഒന്നാണ് വിവാഹരംഗം. വിള്ളലുകള്‍ സംഭവിക്കാതെ തട്ടാതെയും മുട്ടാതെയും സൂക്ഷ്മതയോടെ കൊണ്ടുപോയാല്‍ എന്നും അത് തിളങ്ങിത്തന്നെ നില്‍ക്കും. എന്നാല്‍ സ്‌നേ ഹവും പരിഗണനയും സഹാനുഭൂതിയും ലഭിക്കേണ്ട ദാമ്പത്യത്തില്‍, അതൊന്നും ലഭിക്കാതിരിക്കുകയും ജീവിതത്തോടുള്ള ഒരുതരം മടുപ്പും മാനസിക സംഘര്‍ഷങ്ങളും രൂപപ്പെടുകയും ഒരു നിലയ്ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെവരുകയും ചെയ്യുമ്പോഴാണ് താന്‍ അകപ്പെട്ടുപോയ ദുരിതക്കയത്തില്‍ നിന്നു വിവാഹമോചനമല്ലാതെ മറ്റൊരു പോംവഴിയില്ല എന്ന തിരിച്ചറിവിലേക്ക് ചെന്നെത്തുന്നത്. മുന്നിലുള്ള മറ്റു വഴികളിലേക്ക് തിരിയാതെ ആദ്യം എടുക്കുന്ന തീരുമാനമാണ് വിവാഹമോചനം. പ്രശ്‌നങ്ങളുടെ തുടക്കം തൊട്ടേ ഇണകള്‍ പരസ്പരം കാണാതിരിക്കുകയും തെറ്റിദ്ധാരണകള്‍ അകറ്റാന്‍ അവസരമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. അത് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. വിവേകത്തോടെ ഇടപെട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ മിക്ക ദാമ്പത്യബന്ധങ്ങളിലും കാണൂ എന്നതാണ് നേര്. ഒരു കൗ ണ്‍സലിങ് മതിയാവും അതിന്. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ നിരന്തരമായ കൗണ്‍സലിങുകള്‍ മാത്രമാണ് പരിഹാരം.

Back to Top