30 Friday
January 2026
2026 January 30
1447 Chabân 11

സൗഹാര്‍ദത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പയും അല്‍അസ്ഹര്‍ ഇമാമും


ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അത്ത്വയ്യിബും ബഹ്‌റയ്‌നില്‍ നടത്തിയ കൂടിക്കാഴ്ച ഹൃദ്യമായി. തെറ്റായ പ്രതിച്ഛായയില്‍ നിന്നും തെറ്റിദ്ധരിക്കപ്പെടലുകളില്‍ നിന്നും മതങ്ങളെ മോചിപ്പിക്കാന്‍ ഇരുവരും ആഹ്വാനം ചെയ്തു. വെറുപ്പ് പ്രസരിപ്പിക്കുന്ന തെറ്റായ മതാത്മകത വെടിയാനും ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഇസ്‌ലാമിക-ക്രൈസ്തവ ലോകങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടലിന്റെ വേദികളൊരുക്കാന്‍ മാര്‍പാപ്പയും ഗ്രാന്‍ഡ് ഇമാമും നടത്തുന്ന കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയാണ് ബഹ്‌റൈനില്‍ നടന്നത്.
ഇരുവരും തമ്മിലുള്ള അഞ്ചാമത് കൂടിക്കാഴ്ചയാണിത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ശോഭനമായ ഭാവിയിലേക്കുള്ള പ്രതീക്ഷ സമ്മാനിച്ചാണ് മാര്‍പാപ്പയുടെ ബഹ്‌റയ്ന്‍ പര്യടനം സമാപിച്ചത്.

Back to Top