14 Wednesday
January 2026
2026 January 14
1447 Rajab 25

മറിയക്കുട്ടി ഹജ്ജുമ്മ

ശുക്കൂര്‍ കോണിക്കല്‍


മുട്ടാഞ്ചേരി: പുല്ലോറമ്മല്‍ പരേതനായ കറുത്തേടത്ത് ഹുസൈന്‍ ഹാജിയുടെ ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. ഇസ്‌ലാഹീ ആദര്‍ശ പ്രബോധന സംഘാടന മേഖലയില്‍ സജീവമായിരുന്ന ഒരു കുടുംബത്തിന്റെ നാഥയാണ് ഇവരുടെ വിയോഗത്തിലൂടെ നഷ്ടമായത്. പ്രസ്ഥാനം സംഘടിപ്പിക്കുന്ന വനിതാ സംഗമങ്ങളിലും കുടുംബ സദസ്സുകളിലും സ്ഥിരസാന്നിധ്യമായിരുന്നു ഇവര്‍. ശബാബിന്റെ വളര്‍ച്ചയില്‍ പങ്ക് നിര്‍വഹിച്ച ഇസ്മായില്‍ മുട്ടാഞ്ചേരി, എം എസ് എം, ബിസ്മി രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഉമര്‍ മുട്ടാഞ്ചേരി, കെ എന്‍ എം മണ്ഡലം സെകട്ടറിയായിരുന്ന കോണിക്കല്‍ അബൂബക്കര്‍ എന്നീ മക്കളുടെ വിയോഗം ക്ഷമയോടെ അവര്‍ സ്വീകരിച്ചു. മറ്റ് മക്കള്‍: അബ്ദുല്‍ അസീസ്, സുബൈര്‍ കോണിക്കല്‍, സൈനബ, ആയിശക്കുട്ടി, ഫാത്തിമ, ശരീഫ, സഫിയ (എം ജി എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സെക്രട്ടറി). പരേതക്ക് അല്ലാഹു സ്വര്‍ഗപ്രവേശം നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍.

Back to Top