28 Wednesday
January 2026
2026 January 28
1447 Chabân 9

മാപ്പിള നാസ്തികരുടെ വിഫലശ്രമങ്ങള്‍

ടി കെ മൊയ്തീന്‍ മുത്തന്നൂര്‍

മതത്തെ തള്ളിപ്പറയുന്ന യുക്തി(രഹിത)വാദികള്‍ ഖുര്‍ആനിനെ വേട്ടയാടാന്‍ നെട്ടോട്ടമോടുന്ന തിരക്കിലാണിപ്പോള്‍. അവരുടെ ഓരോ വാദങ്ങളും പൊള്ളയാണെന്നു വ്യക്തമായിട്ടും സത്യം സ്വീകരിക്കാന്‍ യുക്തിവാദികള്‍ തയ്യാറാവുകയില്ലെന്നാണ് കഴിഞ്ഞ വര്‍ഷം യുക്തിവാദി നേതാവ് ഇ എ ജബ്ബാറും എം എം അക്ബറും തമ്മില്‍ നടന്ന സംവാദം വിളിച്ചോതുന്നത്. എല്ലാം പരാജയപ്പെട്ടപ്പോള്‍ ഖുര്‍ആനില്‍ വ്യാകരണ തെറ്റുകളുണ്ടെന്ന വാദവുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് യുക്തിവാദികള്‍. ഏഴു ഇമാമുമാരുടെ വ്യത്യസ്ത ശൈലിയിലുള്ള പാരായണം ആസ്പദമാക്കി സഊദി ഗവണ്‍മെന്റ് പ്രസ്സായ മദീനയിലെ ‘ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സ്’ല്‍ അച്ചടിച്ചു ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലേക്കയച്ചു കൊണ്ടിരിക്കുന്നു പാരായണഭേദങ്ങളെ വ്യാകരണതെറ്റുകളായും ന്യൂനതയായും കൂട്ടിച്ചേര്‍ക്കലായുമൊക്കെ അവതരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന കുബുദ്ധികള്‍ക്ക് കനത്ത അടിയാണ് ഈ വിഷയകമായി ശബാബ് പ്രസിദ്ധീകരിച്ച ലേഖനം. പരിശുദ്ധ ഖുര്‍ആനില്‍ ന്യൂനത കണ്ടെത്താനുള്ള മുന്‍ശ്രമങ്ങളൊക്കെ പരാജയപ്പെട്ട പോലെത്തന്നെ പുതിയ ശ്രമങ്ങളും വൃഥാവിലാവുകയേ ഉള്ളൂ.

Back to Top