ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം അപമാനകരം: എം എസ് എം
മലപ്പുറം: ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് അവകാശപ്പെട്ട സ്ത്രീക്ക് പെ ണ്‍കുഞ്ഞ് പിറന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യഭ്യാസ മന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച പ്രതികരണം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സാമ്പ്രദായിക കുടുംബ സംവിധാനത്തെ എതിര്‍ക്കുന്ന മന്ത്രിയുടെ നിലപാട് പരിഹാസ്യകരവും നിരര്‍ഥകവുമാണ്. ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫഹീം ആലുക്കല്‍, ട്രഷറര്‍ നജീബ് തവനൂര്‍, ജംഷാദ് എടക്കര, മുഹ്‌സിന്‍ കുനിയില്‍, ജൗഹര്‍ അരൂര്‍, അന്‍ഷാദ് പന്തലിങ്ങല്‍ പങ്കെടുത്തു.
