30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കണം- മങ്കട മണ്ഡലം വഹ്ദ സമ്മിറ്റ്


മങ്കട: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്ന് മങ്കടയില്‍ ചേര്‍ന്ന സോണല്‍ ഇസ് ലാഹി സമ്മിറ്റ് ആഹ്വാനം ചെയ്തു. നവോത്ഥാന വിപ്ലവത്തിലൂടെ സമൂഹത്തില്‍ നിന്ന് വേരറുത്തു മാറ്റിയ മാരണം, ജിന്ന് ചികിത്സ, കണ്ണേറ് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ ശക്തമായി തിരിച്ചുവരുന്നത് ആശങ്കാജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി എം എ സമദ്, വീരാന്‍ സലഫി, നാസര്‍ പട്ടാക്കല്‍, മുഹമ്മദലി ആലങ്ങാടന്‍, സൈദാലി മങ്കട, എം റിയാസ് അന്‍വര്‍, ആദില്‍ മങ്കട പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x