അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒന്നിക്കണം -മങ്കട മണ്ഡലം സമ്മേളനം

മങ്കട മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം മഞ്ഞളാംകുഴി അലി എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
മങ്കട: അന്ധവിശ്വാസങ്ങള്‍ക്കെതിരെ സാക്ഷര ജനത ഒന്നിക്കണമെന്നും ലഹരിക്കെതിരെ കൂട്ടായ ബോധവത്കരണങ്ങള്‍ തുടരണമെന്നും മണ്ഡലം ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. മഞ്ഞളാംകുഴി അലി എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ആദില്‍ നസീഫ് ഫാറൂഖി, അബ്ദുസ്സലാം മുട്ടില്‍, ഇര്‍ഷാദ് സ്വലാഹി കൊല്ലം, നജീബ ടീച്ചര്‍ കടലുണ്ടി, അബ്ദുല്‍ അസീസ് മദനി, യു പി ശിഹാബുദ്ദീന്‍ അന്‍സാരി ക്ലാസ്സെടുത്തു. ‘കിഡ്‌സ് പാര്‍ക്ക്’ പ്രോഗ്രാം ശിഹാബ് എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു. ഷഫീഖ് അസ്ഹരി, ഹാരിസ് തൃക്കളയൂര്‍, ഇ മുഹമ്മദ് അരിപ്ര, ഡോ. യു പി യഹ്‌യാഖാന്‍, വീരാന്‍ സലഫി, ഡാനിഷ് അരീക്കോട്, കെ ഹബീബ് റഹ്മാന്‍, നാസര്‍ പട്ടാക്കല്‍, എം റിയാസ് അന്‍വര്‍, ഉമര്‍ തയ്യില്‍, റഫീഖ് സലഫി, അഹമ്മദ് കോയ, ടി സൈതാലി, ജസീര്‍ കൂട്ടില്‍, അബ്ദുല്ല ഉമര്‍, കെ നുഅ്മാന്‍, അജ്മല്‍ കൂട്ടില്‍, നൗഫല്‍ കടന്നമണ്ണ, ഷഹര്‍ബാന്‍ കൂട്ടില്‍, സി ആയിശാബി, ദാനിയ അരിപ്ര, ആദില ചേരിയം, കെ ബാസിമ, സഫ അരിപ്ര, സി അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.