29 Wednesday
April 2026
2026 April 29
1447 Dhoul-Qida 12

മങ്കട മണ്ഡലം പ്രചാരണോദ്ഘാടനം


മങ്കട: ഫാസിസത്തെയും വെറുപ്പിന്റെ രാഷ്ടീയത്തെയും ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മങ്കട മണ്ഡലം പ്രചാരണോദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ അസ്ഗറലി ഉദ്ഘാടനം ചെയ്തു. എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. റിഹാസ് പുലാമന്തോള്‍, യു പി യഹ്‌യാ ഖാന്‍, നാസര്‍ പട്ടാക്കല്‍, പി യാസര്‍, കെ ജംഷീര്‍, സമദ് കൂട്ടില്‍, കെ ടി റഫീഖ്, ജമാലുദ്ദീന്‍, യു പി മാനു മൗലവി, ഇബ്‌റാഹിം പാറക്കല്‍, അസീസ് തച്ചമ്പത്ത്, അന്‍വര്‍ ബഷീര്‍, പൂഴിക്കുന്നന്‍ അഹ്മദ് കുട്ടി, സൈതാലി മങ്കട പ്രസംഗിച്ചു.

Back to Top