മഞ്ചേരി മണ്ഡലം ഫാമിലി മീറ്റ്

പാണ്ടിക്കാട്: മതപരമായോ ശാസ്ത്രീയമായോ അടിസ്ഥാനമില്ലാത്ത കൂടോത്ര വിശ്വാസത്തിന്റെ പ്രചാരകരായി രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകര്‍ത്താക്കളും മാറുന്നത് നവോത്ഥാനത്തിന്റെ മേനി പറയുന്ന കേരളത്തിന് അപമാനമാന്നെന്ന് ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ മഞ്ചേരി മണ്ഡലം സമിതി സംഘടിപ്പിച്ച ‘മവദ്ദ’ ഇസ്‌ലാഹി ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു. മീറ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം കെ മൂസ സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം അബ്ദുറസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍, യു പി ശിഹാബുദ്ദീന്‍ അന്‍സാരി, എം അബ്ദുല്‍ഗഫൂര്‍ സ്വലാഹി, വി ടി ഹംസ, സി എച്ച് ആസ്യ ടീച്ചര്‍, ഫാത്വിമ ഫൈസല്‍ പ്രസംഗിച്ചു.
