മണിപ്പൂരില്‍ ഗുജറാത്തിന്റെ ആവര്‍ത്തനം സുപ്രീംകോടതി ഇടപെടണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: ആഴ്ചകളായി കലാപം നടക്കുന്ന മണിപ്പൂരില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കയ്യുംകെട്ടി നോക്കി നില്ക്കുമ്പോള്‍ ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പുവരുത്താന്‍ സുപ്രീം കോടതി ഇടപെണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മണിപ്പൂരിലെ ജനനേതാക്കള്‍ സമീപിച്ചിട്ട് മുഖം കൊടുക്കാന്‍പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നത് ഗൗരവതരമാണ്. ഗുജറാത്തിലെപോലെ തന്നെ ഭരണകൂട സ്‌പോണ്‍സേഡ് വംശഹത്യയാണ് മണിപ്പൂരിലേതും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രപതിഭവനും മണിപ്പൂരിലെ കൂട്ടക്കൊലകളെ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സുപ്രീംകോടതി ഇടപെടുകതന്നെ വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.
2024 ജനുവരിയില്‍ കൊണ്ടോട്ടി കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജൂണ്‍ 30-ന് അല്‍ജാരിയ ദിനമായി ആചരിക്കാനും ജൂലൈ 30-ന് സംസ്ഥാനത്തെ മൂന്ന് മേഖലകളില്‍ പ്രവര്‍ത്തക സംഗമങ്ങള്‍ നടത്താനും തീരുമാനിച്ചു.
ജന. സെകട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡന്റ് കെ പി അബുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, എന്‍ജി. സൈതലവി, എം അഹ്മദ്കുട്ടി മദനി, പി അബ്ദുല്‍അലി മദനി, സി മമ്മു കോട്ടക്കല്‍, എം ടി മനാഫ്, കെ എം കുഞ്ഞമ്മദ് മദനി, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, ശംസുദ്ദീന്‍ പാലക്കോട്, അലി മദനി മൊറയൂര്‍, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, കെ എ സുബൈര്‍, കെ പി അബ്ദുറഹ്മാന്‍, ഡോ. ഐ പി അബ്ദുസ്സലാം, പി സുഹൈല്‍ സാബിര്‍, ജി സി സി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അബ്ദുലത്തീഫ് നല്ലളം, സി ടി ആയിശ, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ജസീം സാജിദ്, ആദില്‍ നസീഫ്, റുക്‌സാന വാഴക്കാട്, ഷാനവാസ് ചാലിയം, ജുവൈരിയ്യ ടീച്ചര്‍ പ്രസംഗിച്ചു
