അലി മണിക്ഫാനെ ആദരിച്ചു
കണ്ണൂര്‍: പത്മശ്രീ അലി മണിക്ഫാന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട് ഉപഹാരം സമ്മാനിച്ചു. ഐനുല്‍ മആരിഫ് അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ ഹാഫിസ് അനസ് മൗലവി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെ. മേയര്‍ കെ ശബീന ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. ശംസുദീന്‍ പാലക്കോട് രചിച്ച ‘കോവിഡ് കാലത്തെ ചുറ്റുവട്ടം’, ‘ജീവിതത്തെ ദീപ്തമാക്കുന്ന നല്ല വാക്കുകള്‍’ പുസ്തകങ്ങളുടെ പ്രകാശനം കെ എല്‍ പി ഹാരിസിന് കോപ്പി നല്‍കി അലി മണിക്ഫാന്‍ നിര്‍വ്വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അഫ്‌സലുല്‍ ഉലമ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ മുഹ്‌സിന ഇരിക്കൂര്‍, ലിറ്റില്‍ സയന്റിസ്റ്റ് പുരസ്‌ക്കാരം നേടിയ നിദാ റമീസ്, യു ജി സി നെറ്റ് പരീക്ഷ പാസ്സായ സുഹാന ഉമര്‍ എന്നിവരെ ആദരിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ജില്ലാ വൈസ് പ്രസിഡന്റ് റമീസ് പാറാല്‍, ടി മുഹമ്മദ് നജീബ്, ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, എം ജി എം ജില്ലാ സെക്രട്ടറി റുസീന ഫൈസല്‍, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ് സുഹാന ഉമര്‍, എം എസ് എം ജില്ലാ സെക്രട്ടറി ബാസിത്ത് തളിപ്പറമ്പ പ്രസംഗിച്ചു.
ഹ നല്ലളം ബസാര്‍: പത്മശ്രീ അലി മണിക്ഫാനെ കെ എന്‍ എം നല്ലളം യൂണിറ്റ് അനുമോദിച്ചു. എം വി അബ്ദുല്ലത്തീഫ് പുരസ്‌കാരം നല്‍കി. കെ എന്‍ എം മണ്ഡലം സെക്രട്ടറി അബ്ദു മങ്ങാട്ട്, പി അബ്ദുല്ലത്തീഫ്, അബ്ദുറഹ്മാന്‍ വാഴക്കാട്, മുഹമ്മദ് റഹ്ഷാദ്, ഇ ടി റഹീഷ്, എം നൗഷാദ് പ്രസംഗിച്ചു.