മാനവികത സംഗമം
തിരുന്നാവായ: വിദ്വേഷ പ്രചാരണം നടത്തി പൊതുരംഗം വിഷലിപ്തമാക്കുന്ന വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള ഇന്‍ഡ്യാ സഖ്യത്തിന്റെ തീരുമാനം പ്രശംസനീയമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ പുത്തനത്താണി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാനവികതാ സംഗമം അഭിപ്രായപ്പെട്ടു. കഥാകൃത്ത് പി സുരേന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ അബൂ ഉമര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ എടശ്ശേരി, സി എസ് ഐ മലബാര്‍ രൂപത ട്രഷറര്‍ സി കെ ഷൈന്‍, പി സുഹൈല്‍ സാബിര്‍, റിഹാസ് പുലാമന്തോള്‍, ഡോ. എ കെ അബ്ദുല്‍ഹമീദ് മദനി, എം ടി മനാഫ്, അബുല്‍കലാം ഒറ്റത്താണി, സി പി അബ്ദുല്‍ഹമീദ്, പി വി മുഹമ്മദ് അന്‍സാരി, എ കെ എം എ മജീദ്, സി കെ ഹുസൈന്‍, സി പി അബൂബക്കര്‍, എം അബ്ദുനാസര്‍, സി വി അബ്ദുല്‍ബഷീര്‍ പ്രസംഗിച്ചു.