9 Saturday
August 2025
2025 August 9
1447 Safar 14

മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണം മാനവിക സന്ദേശ പ്രയാണം ആവേശമായി


മടവൂര്‍: സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവികതാ സന്ദേശയാത്ര കൊടുവള്ളി വെസ്റ്റ് മണ്ഡലത്തില്‍ പ്രയാണം നടത്തി. സന്ദേശ പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, ലഘുലേഖ വിതരണം, സൗഹ്യദ കോര്‍ണര്‍ എന്നിവ നടന്നു. അന്‍പതോളം കേന്ദ്രങ്ങളില്‍ പ്രയാണം നടത്തി മടവൂരില്‍ സമാപിച്ചു. ജില്ല സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ സന്ദേശ പ്രയാണം ഉദ്ഘാടനം ചെയ്തു. പി അസയില്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. എന്‍ പി അബ്ദുറഷീദ്, പി പി മുഹമ്മദ് ഫൈസല്‍, എം കെ ഇബ്‌റാഹീം, പി ഇബ്‌റാഹീം കുട്ടി, വി അബ്ദുല്‍ഹമീദ്, ജാബിര്‍ കോണിക്കല്‍, സുലൈമാന്‍ പാറന്നൂര്‍, സി കെ മമ്മദ് കുട്ടി, കെ പി അബൂബക്കര്‍, അലവി മേച്ചേരി, കെ അബ്ദുസ്സലാം, ശഫീഖ് മടവൂര്‍ നേതൃത്വം നല്‍കി.

കൊടുവള്ളി ഈസ്റ്റ് മണ്ഡലം
കൊടുവള്ളി: കൊടുവള്ളി ഈസ്റ്റ് മണ്ഡലം മാനവിക സന്ദേശയാത്ര ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. എം പി മൂസ അധ്യക്ഷത വഹിച്ചു. കരുവമ്പൊയില്‍, പ്രാവില്‍, പാലക്കുറ്റി, നെല്ലാംകണ്ടി, പരപ്പന്‍പൊയില്‍, താമരശ്ശേരി, മലോറം, ഈങ്ങാപ്പുഴ, അടിവാരം, തിരുവമ്പാടി, കല്ലുരുട്ടി, തേച്യാട്, ഓമശ്ശേരി, പൂളപ്പൊയില്‍, കൂടത്തായി എന്നീ കേന്ദ്രങ്ങളില്‍ പ്രമേയ പ്രഭാഷണം നടത്തി. കെ കെ റഫീഖ് സലഫി, വി പി മുജീബുറഹ്മാന്‍, അബ്ദുറസാഖ് ഓമശ്ശേരി, പി അബൂബക്കര്‍ മദനി നേതൃത്വം നല്‍കി.

മലപ്പുറം മണ്ഡലം
മലപ്പുറം: മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന 33 ദിന മാനവിക സന്ദേശയാത്ര എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, എടവണ്ണ, മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. 21-ാം ദിവസം മലപ്പുറം മണ്ഡലത്തിലെ മൊറയൂരില്‍ സമാപിച്ചു. സമാപന സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. വി ടി ഹംസ അധ്യക്ഷത വഹിച്ചു. കെ എം ഹുസൈന്‍, ജലീല്‍ മോങ്ങം, ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ഹബീബ് മൊറയൂര്‍, ഇല്‍യാസ് മോങ്ങം പ്രസംഗിച്ചു. ടി പി അബ്ദുറഷീദ്, ടി പി ഇക്ബാല്‍, റഫീഖ് വള്ളുവമ്പ്രം, കെ സിദ്ദീഖ്, അബ്ദുല്ല, കെ സി നജീബ് നേതൃത്വം നല്‍കി.

കീഴുപറമ്പ് മണ്ഡലം
കുനിയില്‍: കീഴുപറമ്പ് മണ്ഡലത്തില്‍ ആദ്യദിനം പത്തനാപുരം തേക്കിന്‍ചുവടില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ടി അശ്‌റഫ് മണ്ഡലം കോര്‍ഡിനേറ്റര്‍ വീരാന്‍കുട്ടി സുല്ലമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പള്ളിപ്പടി, വെസ്റ്റ് പത്തനാപുരം, കുഞ്ഞന്‍പടി, കുറ്റൂളി, വാലില്ലാപ്പുഴ, കല്ലായി, ആലുംകണ്ടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. തൃക്കളയൂരില്‍ സമാപിച്ചു. സമാപന സെഷന്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് പി പി എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാംദിനം കിഴുപറമ്പ് കിണറ്റിന്‍കണ്ടിയില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ടി ജംഷീറാ ബാനു ഉദ്ഘാടനം ചെയ്തു. ഓത്തുപള്ളി പുറായ, ഈമാന്‍ നഗര്‍, ഇസ്‌ലാഹ് നഗര്‍, അന്‍വാര്‍ നഗര്‍, വലിയകുന്ന്, വാദിനൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ന്യൂബസാറില്‍ സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി സഫിയ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ കെ അബ്ദുല്‍അസീസ്, വി ടി ഹംസ, ശാക്കിര്‍ബാബു കുനിയില്‍, കെ എം ഹുസൈന്‍, സി എച്ച് യൂനുസ് നേതൃത്വം നല്‍കി.

തിരൂര്‍ മണ്ഡലം
കല്പകഞ്ചേരി: സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി തിരൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാനവിക സന്ദേശ യാത്ര ഇരിങ്ങാവൂര്‍ മീശപ്പടിയില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സന്ദേശയാത്ര ചെമ്പ്രയില്‍ സമാപിച്ചു. ടി ആബിദ് മദനി, സി എം പി മുഹമ്മദലി, ഇഖ്ബാല്‍ വെട്ടം, എം അബ്ദുറഹിമാന്‍, ഹമീദ് പാറയില്‍, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട് പ്രസംഗിച്ചു. ജവാദ് കാളാട് പ്രമേയ പ്രഭാഷണം നടത്തി.

Back to Top