മാനവിക സന്ദേശ പദയാത്ര
ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സമിതി മാനവികതാ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. സക്കറിയ ബസാറില്‍ നിന്നാരംഭിച്ച പദയാത്ര സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. നഗര പ്രദേശങ്ങളിലൂടെ പര്യടനം നടത്തി ഇ എം എസ് സ്റ്റേഡിയത്തില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ശാക്കിര്‍ ബാബു കുനിയില്‍, ഷമീര്‍ ഫലാഹി, ജില്ലാ സെക്രട്ടറി എ പി നൗഷാദ്, അമീര്‍ ഹാദി, മണ്ഡലം പ്രസിഡന്റ് കലാമുദ്ദീന്‍, സെക്രട്ടറി മുബാറക് അഹമ്മദ് പ്രസംഗിച്ചു.