മാനവികത സംഗമം
പുന്നക്കല്‍: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി പുന്നക്കല്‍ അങ്ങാടിയില്‍ നടന്ന മാനവികത സംഗമം കേരള ഹജ്ജ് കമ്മറ്റി അംഗം ഡോ. ഐ പി അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെ പി. മൂസ സഹീര്‍ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ അസീസ് സ്വലാഹി പ്രഭാഷണം നടത്തി. പി എം ഹുസയില്‍, എം കെ പോക്കര്‍ സുല്ലമി, പി എം ഷാനില്‍ പ്രസംഗിച്ചു.