6 Tuesday
October 2026
2026 October 6
1448 Rabie Al-Âkher 23

മാനവിക പ്രതിസന്ധിക്ക് പരിഹാരം വേദസന്ദേശങ്ങളിലേക്കുള്ള മടക്കം – ഹാര്‍മണി ടോക്ക്

കോഴിക്കോട്: ലോകം അനുഭവിക്കുന്ന മാനവിക പ്രതിസന്ധിക്ക് പരിഹാരം ദൈവിക വേദസന്ദേശങ്ങളിലേക്കുള്ള തിരിച്ചു പോക്ക് മാത്രമാണെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ ഹാര്‍മണി ടോക്ക് അഭിപ്രായപ്പെട്ടു. ഡോ. എം കെ മുനീര്‍ എം എല്‍ എ ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ മോഡറേറ്റര്‍ ആയി. കെ എസ് യു ജില്ല പ്രസിഡന്റ് സനൂജ് കുരുവട്ടൂര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗം ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, മുസ്‌ലിംലീഗ് മണ്ഡലം ജന.സെക്രട്ടറി അര്‍ശുല്‍ അഹമ്മദ്, ഡി വൈ എഫ് ഐ പ്രതിനിധി ഹംദി എഷ്‌റ, ഐ എസ് എം ജില്ല വൈസ് പ്രസിഡണ്ട് മിസ്ബാഹ് ഫാറൂഖി, എം കെ സഫറുല്ല, ഉസ്മാന്‍ പ്രസംഗിച്ചു. ബി വി മഹ്ബൂബ്, സി എന്‍ ബിച്ചു, അസ്‌ക്കര്‍ കുണ്ടുങ്ങല്‍, മുഹമ്മദ് ആസിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to Top